തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ജി.സുധാകരനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വീഴ്ചകൾ സംസ്ഥാനതലകമ്മീഷന് അന്വേഷിക്കും. അന്തിമതീരുമാനം ശനിയാഴ്ച സംസ്ഥാന സമിതിയിലുണ്ടാകും.
പാലാ, കല്‍പ്പറ്റ തോല്‍വികളിലും അന്വേഷണം ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിന് എകെജി സെന്ററിൽ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന വിമര്‍ശനം റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ഇക്കാര്യമടക്കം ചര്‍ച്ചയാകുന്ന സംസ്ഥാനസമിതി യോഗത്തില്‍നിന്നും ജി.സുധാകരന് വിട്ടുനിന്നു. തെരഞ്ഞെടുപ്പ് അവലോകനത്തിനു ചേര്‍ന്ന ജില്ല കമ്മിറ്റിയിലും സുധാകരന് പങ്കെടുത്തിരുന്നില്ല.
ജി.സുധാകരനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം
09:52 PM Jul 09, 2021 | Deepika.com