ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് പു​തി​യ നി​യ​മ​നം

09:44 PM Jul 09, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം ബ​ഷീ​റി​നെ മ​ദ്യ​ല​ഹ​രി​യി​ല്‍ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് പു​തി​യ നി​യ​മ​നം. കോ​വി​ഡ് ഡേ​റ്റ മാ​നേ​ജ്‌​മെ​ന്‍റ് നോ​ഡ​ല്‍ ഓ​ഫി​സ​റാ​യാ​ണ് നി​യ​മ​നം. ആ​രോ​ഗ്യ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം, ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ള്‍, വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യം തു​ട​ങ്ങി​യ​വ ആ​ഴ്ച​യി​ല്‍ വി​ശ​ക​ല​നം ചെ​യ്യു​ക എ​ന്ന​താ​ണ് കോ​വി​ഡ് ഡേ​റ്റ മാ​നേ​ജ്‌​മെ​ന്‍റ് നോ​ഡ​ല്‍ ഓ​ഫി​സ​റു​ടെ ചു​മ​ത​ല. കെ.​എം ബ​ഷീ​ര്‍ വി​ട​വാ​ങ്ങി ര​ണ്ട് വ​ര്‍​ഷം തി​ക​യാ​നി​രി​ക്കെ​യാ​ണ് ശ്രീ​റാ​മി​ന് പു​തി​യ പ​ദ​വി ന​ല്‍​കു​ന്ന​ത്.

ആ​രോ​ഗ്യ​വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശ്രീ​റാ​മി​നെ വി​വാ​ദ​ത്തെ തു​ട​ര്‍​ന്നു മ​റ്റു ചു​മ​ത​ല​ക​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഫാ​ക്ട് ചെ​ക് വി​ഭാ​ഗ​ത്തി​ല്‍ ശ്രീ​റാ​മി​ന് നി​യ​മ​നം ന​ല്‍​കി​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് അ​വി​ടെ നി​ന്നും മാ​റ്റി​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി​ക്കു നി​യോ​ഗി​ച്ച​പ്പോ​ഴും പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍ തി​രി​ച്ചു വി​ളി​ച്ചി​രു​ന്നു.