സ്വ​കാ​ര്യ​ത ന​യം അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്ന് വാ​ട്സ് ആ​പ്പ്

08:28 PM Jul 09, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: പു​തി​യ സ്വ​കാ​ര്യ​ത ന​യം ഉ​പ​യോ​ക്താ​ക്ക​ളു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്ന് വാ​ട്സ് ആ​പ്പ്. സ്വ​കാ​ര്യ ന​യ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ സേ​വ​ന​ങ്ങ​ൾ ത​ട​യു​ക​യു​മി​ല്ല. ഡാ​റ്റ സം​ര​ക്ഷ​ണ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തു വ​രെ ഇ​ന്ത്യ​യി​ൽ സ്വ​കാ​ര്യ​ത ന​യം മ​ര​വി​പ്പി​ക്കു​ക​യാ​ണെ​ന്നും വാ​ട്സ് ആ​പ്പ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

സ്വാ​കാ​ര്യ​ത ന​യം താ​ത്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് വാ​ട്സ് ആ​പ്പി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വേ കോ​ട​തി​യി​ൽ അ​റി​യി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ വാ​ട്സ് ആ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​റ്റൊ​രു നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​ല്ല.

എ​ന്നാ​ൽ, സ​മ​യാ സ​മ​യ​ങ്ങ​ളി​ൽ വ​രു​ന്ന അ​പ്ഡേ​റ്റു​ക​ളെ​ക്കു​റി​ച്ച് ഉ​പ​യോ​ക്താ​ക്ക​ളെ അ​റി​യി​ച്ചു കൊ​ണ്ടി​രി​ക്കും. ഇ​ന്ത്യ​യി​ൽ ഡേ​റ്റ സം​ര​ക്ഷ​ണ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത് വ​രെ ഇ​തു തു​ട​രു​മെ​ന്നും വാ​ട്സ് ആ​പ്പ് പ്ര​സ്താ​വ​ന​യി​ലും വ്യ​ക്ത​മാ​ക്കി.