ആ​രോ​ഗ്യം മോ​ശ​മെ​ന്ന് കോ​ട​തി​യി​ൽ; വി​വാ​ഹ വീ​ട്ടി​ൽ നൃ​ത്തം ച​വു​ട്ടി പ്ര​ഗ്യാ സിം​ഗ്

06:33 PM Jul 09, 2021 | Deepika.com
ഭോ​പ്പാ​ല്‍: അ​നാ​രോ​ഗ്യം ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി​യി​ൽ​നി​ന്നും ജാ​മ്യം നേ​ടി​യ ബി​ജെ​പി നേ​താ​വും എം​പി​യു​മാ​യ പ്ര​ഗ്യാ സിം​ഗ് താ​ക്കൂ​ർ നൃ​ത്തം ച​വു​ട്ടു​ന്ന വീ​ഡി​യോ പു​റ​ത്ത്. നേ​ര​ത്തെ ബാ​സ്ക​റ്റ്ബോ​ൾ കോ​ർ​ട്ടി​ൽ പ​ന്തു​ത​ട്ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​ഗ്യ​യു​ടെ ഡാ​ൻ​സും വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. മ​ലേ​ഘാ​വ് സ്ഫോ​ട​ന​ക്കേ​സി​ൽ പ്ര​ഖ്യ ജാ​മ്യം നേ​ടി​യ​ത് അ​നാ​രോ​ഗ്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്.

പ്ര​ഗ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. പ്ര​ഗ്യ​യു​ടെ ഭോ​പ്പാ​ലി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു വി​വാ​ഹം. ദ​രി​ദ്ര കു​ടും​ബ​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹ​ത്തി​നാ​യി ഇ​വ​ർ സ​ഹാ​യി​ച്ചി​രു​ന്നു. ഈ ​ച​ട​ങ്ങി​ൽ നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ​യാ​ണ് വി​വാ​ദ​മാ​യ​ത്. വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് വി​വാ​ഹം ന​ട​ന്ന​തെ​ന്നും, ഞ​ങ്ങ​ള്‍ അ​നു​ഗ്ര​ഹീ​ത​രാ​ണെ​ന്നും പെ​ണ്‍​കു​ട്ടി​ക​ള്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സ് ഈ ​വീ​ഡി​യോ വ​ന്ന​തി​ന് പി​ന്നാ​ലെ പ്ര​ഗ്യ​യെ പ​രി​ഹ​സി​ച്ചു. ഭോ​പ്പാ​ല്‍ എം​പി പ്ര​ഗ്യാ സിം​ഗ് താ​ക്കൂ​ര്‍ എ​പ്പോ​ഴൊ​ക്കെ നാം ​കാ​ണു​മ്പോ​ഴും, അ​വ​ര്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍ ക​ളി​ക്കു​ക​യോ, അ​ത​ല്ലെ​ങ്കി​ല്‍ സ​ന്തോ​ഷ​ത്തോ​ടെ നൃ​ത്തം ചെ​യ്യു​ക​യോ ആ​യി​രി​ക്കും. അ​ത് കാ​ണു​മ്പോ​ള്‍ ന​മു​ക്കും സ​ന്തോ​ഷം തോ​ന്നു​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ന​രേ​ന്ദ്ര സ​ലു​ജ പ​റ​ഞ്ഞു.