ബം​ഗ്ലാ​ദേ​ശി​ലെ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം; 52 പേർ വെ​ന്തു മ​രി​ച്ചു

03:52 PM Jul 09, 2021 | Deepika.com
ധാ​ക്ക: ബം​ഗ്ല​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ലെ ആ​റു​നി​ല ഫാ​ക്ട​​റി​യി​ല്‍ വ​ന്‍​തീ​പി​ടി​ത്ത​ത്തി​ൽ കു​റ​ഞ്ഞ​ത് 52 പേ​ർ വെ​ന്തു​മ​രി​ച്ചു. അ​മ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ര്യാ​ണ്‍ ഗ​ഞ്ജി​ലെ രു​പ്ഗ​ഞ്ചി​ലു​ള്ള ഹാ​ഷെം ഫു​ഡ് ആ​ൻ​ഡ് ബി​വ​റേ​ജ് ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. രാ​സ​വ​സ്തു​ക്ക​ളും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന താ​ഴ​ത്തെ നി​ല​യി​ല്‍ നി​ന്നാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. 18-ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ ചേ​ർ​ന്നു ഏ​റെ പാ​ടു​പ്പെ​ട്ടാ​ണ് സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

തീ ​പൂ​ർ​ണ​മാ​യും അ​ണ​യ്ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ളി​ൽ 44 പേ​രെ കൂ​ടി ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.