തിരുവനന്തപുരം: ആട്ടിപ്പായിച്ചുവെന്ന കിറ്റക്സ് എംഡി സാബു ജേക്കബിന്റെ ആക്ഷേപം സമൂഹം വിലയിരുത്തട്ടെയെന്ന് വ്യവസായമന്ത്രി പി.രാജീവ്. സര്‍ക്കാരിന് എല്ലാ സംരംഭകരോടും തുറന്ന സമീപനമാണുള്ളത്. കിറ്റക്സിനോടും സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളത്. പരാതി പരിശോധിക്കാനും ചര്‍ച്ചയ്ക്കും തയാറായിരുന്നെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോകോത്തര കമ്പനികള്‍ അടക്കം നിരവധി സംരംഭകരാണ് കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. സംരംഭകരെ നല്ല രീതിയില്‍ ആകര്‍ഷിക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. സ്റ്റാര്‍ട്ട് അപ് സംരംഭകരോട് ഇവിടത്തെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് ചോദിച്ചു നോക്കുവെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
ആട്ടിപ്പായിച്ചു എന്ന ആരോപണം ദൗര്‍ഭാഗ്യകരമാണെന്നും ആക്ഷേപം ഉന്നയിച്ച് പ്രചാരവേല വേണ്ടിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കെതിരായ ഒരു സമീപനവും സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പി. രാജീവ് കൂട്ടിച്ചേർത്തു.
ആട്ടിപ്പായിച്ചു എന്ന ആരോപണം ദൗര്‍ഭാഗ്യകരം; ചർച്ചയ്ക്ക് തയാറായിരുന്നു: പി. രാജീവ്
02:35 PM Jul 09, 2021 | Deepika.com