ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത്: മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ഷ​ഫീ​ഖി​ന് ജാ​മ്യം

02:05 PM Jul 09, 2021 | Deepika.com
കൊ​ച്ചി: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ഷ​ഫീ​ഖി​ന് ജാ​മ്യം. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് കൊ​ച്ചി​യി​ലെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജാ​മ്യാ​പേ​ക്ഷ​യി​ൽ ക​സ്റ്റം​സ് എ​തി​ർ​പ്പ് അ​റി​യി​ച്ചി​ല്ല.

അ​ന്വേ​ഷ​ണ​വു​മാ​യി പ്ര​തി സ​ഹ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​സ്റ്റം​സ് കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​ട്ട​ത്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട്‌ മു​ദ്ര​വെ​ച്ച ക​വ​റി​ൽ കോ​ട​തി​യി​ൽ ക​സ്റ്റം​സ് ന​ൽ​കി.

ക​ഴി​ഞ്ഞ 21ന് ​പു​ല​ർ​ച്ചെ​യാ​ണ് ദു​ബാ​യി​ൽ​നി​ന്ന് അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് കൈ​മാ​റു​ന്ന​തി​ന് 2.33 കി​ലോ സ്വ​ർ​ണ​വു​മാ​യി മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രി​ൽ നി​ന്നു ത​ന്നെ വി​വ​രം ചോ​ർ​ന്നു കി​ട്ടി​യ ക​സ്റ്റം​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.