കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഏ​ഴു മാ​സം ഒ​ളി​പ്പി​ച്ച് വ​ച്ച​ത് എ​ന്തി​ന്? സ​ർ​ക്കാ​രി​നോ​ട് പ്ര​തി​പ​ക്ഷ നേ​താ​വ്

01:17 PM Jul 09, 2021 | Deepika.com
തൃ​ശൂ​ർ: കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഏ​ഴ് മാ​സം സ​ർ​ക്കാ​ർ ഒ​ളി​പ്പി​ച്ച് വ​ച്ച​ത് എ​ന്തി​നാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ ക​ണ​ക്ക് പു​റ​ത്ത് വി​ട്ടി​ല്ലെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് മു​ൻ കൈ​യെ​ടു​ത്ത് പു​റ​ത്ത് കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ ടി​പി​ആ​ർ അ​ശാ​സ്ത്രീ​യ​മാ​ണ്. പ​രി​ശോ​ധ​ന കൂ​ട്ടി വേ​ണം ടി​പി​ആ​ര്‍ ക​ണ​ക്കെ​ടു​ക്കാ​നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. വാ​ക്സീ​ൻ വി​ത​ര​ണം ക്ര​മ​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.