തൃശൂർ: നിലവിലെ സാഹചര്യത്തിൽ പാൽ വില കൂട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി ചിഞ്ചുറാണി. മിൽമ ഉടൻ തന്നെ പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തമാകുമെന്നും മന്ത്രി പറഞ്ഞു.
മിൽമ മധ്യമേഖല യൂണിയനും കെഎസ്ആർടിസിയും സംയുക്തമായി തൃശൂരിലും കൊച്ചിയിലും നടപ്പാക്കുന്ന മിൽമ ഓണ്‍ വീൽസ് പദ്ധതിയുടെ ആദ്യ ഘട്ടം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പഴയ കെഎസ്ആർടിസി ബസ് രൂപമാറ്റം വരുത്തി മിൽമ ഉൽപന്നങ്ങളുടെ വിപണനവും പ്രദർശനവും നടത്തുകയാണ് മിൽമ ഓണ്‍ വീൽസ് പദ്ധതി.
പാൽ വില കൂട്ടില്ലെന്നാവർത്തിച്ച് മന്ത്രി ചിഞ്ചുറാണി
11:35 AM Jul 09, 2021 | Deepika.com