രാ​ജ്യ​ത്ത് 43,393 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; രോ​ഗ​മു​ക്ത​ർ 44,459

10:49 AM Jul 09, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 43,393 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 911 പേ​ർ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. 44,459 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലെ മൊ​ത്തം കോ​വി​ഡ് കേ​സു​ക​ൾ 3,07,52,950 ആ​യി. ആ​കെ കോ​വി​ഡ് മ​ര​ണം 4,05,939 ആ​യി. ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​വ​ർ 2,98,88,284. നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ 4,58,727.

രാ​ജ്യ​ത്താ​കെ 36,89,91,222 വാ​ക്സി​നു​ക​ൾ ന​ൽ​കി. ഇ​തു​വ​രെ 42,70,16,605 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം 17,90,708 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​താ​യും ഐ​സി​എം​ആ​ർ അ​റി​യി​ച്ചു.