ചെ​ങ്കോ​ട്ട സം​ഘ​ർ​ഷം; ര​ണ്ടു പേ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ചു

03:29 AM Jul 09, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ല്‍ ചെ​ങ്കോ​ട്ട​യി​ലെ ക​ര്‍​ഷ​ക റാ​ലി​ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ര​ണ്ടു പേ​ര്‍​ക്ക് ജാ​മ്യം ല​ഭി​ച്ചു. ഡ​ല്‍​ഹി കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ബൂ​ത്ത സിം​ഗ്, മ​നി​ന്ദ​ര്‍ സിം​ഗ് എ​ന്നി​വ​ര്‍​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ഷ​ക​ര്‍ ന​ട​ത്തി​യ റാ​ലി​ക്കി​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​ങ്കോ​ട്ട​യി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കു​ക​യും ചെ​യ്തു​വ​ന്നാ​ണ് ബൂ​ത്ത​സിം​ഗി​നെ​തി​രെ ചു​മ​ത്തി​യ കു​റ്റം. പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​ങ്കോ​ട്ട സ്മ​ര​ക​ത്തി​ന്‍റെ ക​വാ​ട​ത്തി​ല്‍ വാ​ള്‍ കൈ​യി​ല്‍ ഉ​യ​ര്‍​ത്തി നി​ല്‍​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് മ​നി​ന്ദ​ര്‍ സിം​ഗി​നെ​തി​രെ​യു​ള്ള കു​റ്റം.

എ​ന്നാ​ൽ കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി​യ ഫോ​ട്ടോ​ഗ്രാ​ഫു​ക​ളി​ലും വീ​ഡി​യോ​ക​ളി​ലും മ​നീ​ന്ദ​ര്‍ സിം​ഗി​ന്‍റെ മു​ഖം വ്യ​ക്ത​മ​ല്ലെ​ന്ന് ജ​ഡ്ജി പ​റ​ഞ്ഞു. ബൂ​ത്ത സിം​ഗ് സ്ഥ​ല​ത്ത് ഉ​ണ്ടെ​ന്ന് മാ​ത്ര​മേ വീ​ഡി​യോ​യി​ല്‍ കാ​ണി​ക്കു​ന്നു​ള്ളു​വെ​ന്നും എ​ന്തെ​ങ്കി​ലും കു​റ്റം അ​ദ്ദേ​ഹം ചെ​യ്യു​ന്ന​താ​യി വീ​ഡി​യോ​യി​ല്‍ ഇ​ല്ലെ​ന്നും ജാ​മ്യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച് കോ​ട​തി പ​റ​ഞ്ഞു.