ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; പ്ര​തി പി​ടി​യി​ൽ

12:22 AM Jul 09, 2021 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ല്‍ നി​ന്നാ​യി കോ​ടി​ക​ള്‍ ത​ട്ടി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. ത​ല​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഒ​നാ​സി​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ത​ട്ടി​പ്പി​ന് ശേ​ഷം യു​എ​ഇ​യി​ലേ​ക്ക് ക​ട​ന്ന ഇ​യാ​ള്‍ പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ​പ്പോ​ളാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2019ല​ണ് സം​ഭ​വം. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജോ​ലി ഒ​ഴി​വു​ണ്ടെ​ന്ന് പ​റ​ഞ്ഞ് യു​വാ​ക്ക​ളി​ല്‍ നി​ന്നാ​യാ​ണ് ഇ​യാ​ള്‍ പ​ണ കൈ​പ്പ​റ്റി​യ​ത്. അ​ഞ്ച് ല​ക്ഷം രൂ​പ ന​ല്‍​കി​യാ​ല്‍ ജോ​ലി എ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ വാ​ഗ്ദാ​നം. അ​ഡ്വാ​ന്‍​സാ​യി ര​ണ്ട​ര​ല​ക്ഷം രൂ​പ​യും ഇ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

80 പേ​രി​ല്‍ നി​ന്നും ഇ​യാ​ള്‍ പ​ണം വാ​ങ്ങി. വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ന്‍ വീ​സ ശ​രി​യാ​ക്കി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞും ഇ​യാ​ള്‍ പ​ല​രെ​യും പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ​തോ​ടെ​യാ​ണ് ആ​ളു​ക​ള്‍ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​നാ​സി​സി​ന്റെ സ​ഹാ​യി രാ​ജേ​ഷ് എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ബു​ധ​നാ​ഴ്ച അ​മൃ​ത്സ​റി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങു​മ്‌​പോ​ഴാ​ണ് ഒ​നാ​സി​സ് അ​റ​സ്റ്റി​ലാ​യ​ത് ഇ​യാ​ളെ ക​ണ്ണൂ​രി​ല്‍ എ്ത്തി​ച്ചു.

ച​ക്ക​ര​ക്ക​ല്‍, ത​ല​ശേ​രി, പി​ണ​റാ​യി, എ​ട​ക്കാ​ട്, ക​ണ്ണൂ​ര്‍ ടൗ​ണ്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്.