കോ​വി​ഡ് കൂ​ടു​ന്നു; ഒ​ളി​മ്പി​ക്സി​ൽ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

10:11 PM Jul 08, 2021 | Deepika.com
ടോ​ക്കി​യോ: കോ​വി​ഡ് കൂ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ളി​മ്പി​ക്സ് വേ​ദി​യി​ലേ​ക്ക് കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടെ​ന്ന് സം​ഘാ​ട​ക സ​മി​തി തീ​രു​മാ​നി​ച്ചു. ജ​പ്പാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടോ​ക്കി​യോ, ചി​ബ, ക​ന​ഗാ​വ, സൈ​താ​മ എ​ന്നീ വേ​ദി​ക​ളി​ലാ​ണ് കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഒ​ളി​മ്പി​ക്സ് മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​ന്‍ ടി​ക്ക​റ്റെ​ടു​ത്ത​വ​ര്‍​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ല്‍ ഒ​ളി​മ്പി​ക്സ് സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ന്‍റ് സീ​ക്കോ ഹാ​ഷി​മോ​ട്ടോ മാ​പ്പ് പ​റ​ഞ്ഞു. രാ​ജ്യ​ത്ത് കോവി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​വ​ണ​ത്തെ ഒ​ളി​മ്പി​ക്സ് പ​രി​മി​തി​ക​ള്‍​ക്കു​ള്ളി​ലാ​കും ന​ട​ക്കു​ക​യെ​ന്നും ഹാ​ഷി​മോ​ട്ടോ വ്യ​ക്ത​മാ​ക്കി.