തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില ഇപ്പോൾ വർധിപ്പിക്കാൻ ആകില്ലെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. മിൽമയുടെ ശിപാർശ സർക്കാരിന് മുന്നിൽ ഇത് വരെ കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മിൽമ പാലിന് വില കൂട്ടാൻ സർക്കാരിനോട് ശിപാർശ ചെയ്തതായി മിൽമ എറണാകുളം ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞിരുന്നു. ലിറ്ററിന് അഞ്ച് രൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കാലിത്തീറ്റ വില കൂടുന്ന സാഹചര്യത്തിൽ പാലിന്റെ വില വർധിപ്പിക്കണമെന്നായിരുന്നു മിൽമ ആവശ്യപ്പെട്ടത്.
പാൽ വില കൂട്ടണമെന്ന് മിൽമ; കൂട്ടില്ലെന്ന് മന്ത്രി
02:30 PM Jul 08, 2021 | Deepika.com