വ​ണ്ടി​പ്പെ​രി​യാ​ർ സം​ഭ​വം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ലേ​ക്ക് മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ച്

11:45 AM Jul 08, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​ണ്ടി​പ്പെ​രി​യാ​റി​ൽ ആ​റ് വ​യ​സു​കാ​രി​യാ​യ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ര​ട്ട​ത്താപ്പ് സമീപനം സ്വീകരിക്കുന്നു എന്നാ​രോ​പി​ച്ച് മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം. പ്ര​തിക്കെതി​രെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

മാ​ർ​ച്ച് ത​ട​യു​ന്ന​തി​നി​ടെ പോ​ലീ​സും സ​മ​ര​ക്കാ​രും ത​മ്മി​ൽ ന​ട​ന്ന ഉ​ന്തി​ലും ത​ള്ളി​ലും സ​മീ​പ​ത്തെ മ​തി​ൽ ഇ​ടി​ഞ്ഞ് വീ​ണു. ഇ​തേ തു​ട​ർ​ന്ന് ഒ​രു വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക്ക് പ​രി​ക്കേ​റ്റു. സ​മ​ര​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ന്ദു ച​ന്ദ്ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ലാ ര​മ​ണി, ഭാ​ര​വാ​ഹി​ക​ളാ​യ ഷെ​ർ​ളി, ഗാ​യ​ത്രി, അ​നി​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.