പാ​ലാ​യി​ലെ തോ​ൽ​വി പ​രി​ശോ​ധി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യം: ജോ​സ്.​കെ.​മാ​ണി

10:56 AM Jul 08, 2021 | Deepika.com
കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​യി​ലു​ണ്ടാ​യ തോ​ൽ​വി പ​രി​ശോ​ധി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണെ​ന്ന് ജോ​സ്. കെ. ​മാ​ണി. വി​ജ​യി​ച്ചാ​ലും പ​രാ​ജ​യ​പ്പെ​ട്ടാ​ലും എ​ല്ലാ പാ​ർ​ട്ടി​യും പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ട്. കേ​ര​ളാ കോ​ൺ​ഗ്ര​സ് എം ​ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​നു​ള്ള സി​പി​എം തീ​രു​മാ​ന​ത്തി​ലാ​ണ് ജോ​സ്.കെ. മാ​ണി​യു​ടെ പ്ര​തി​ക​ര​ണം.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് പാ​ലാ​യി​ലെ തോ​ൽ​വി പ​രി​ശോ​ധി​ക്കാ​ൻ പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. നാ​ളെ​യും മ​റ്റ​ന്നാ​ളും ചേ​രു​ന്ന സം​സ്ഥാ​ന ക​മ്മ​റ്റി​യോ​ഗം ക​മ്മീ​ഷ​നെ തീ​രു​മാ​നി​ക്കും. പാ​ലാ​യി​ൽ പാ​ർ​ട്ടി വോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി ചോ​ർ​ന്നെ​ന്ന് സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗം വി​ല​യി​രു​ത്തി​യി​രു​ന്നു.

സി​പി​എ​മ്മി​ന്‍റെ മാ​തൃ​ക​യി​ല്‍ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മും തോ​ല്‍​വി അ​ന്വ​ഷി​ക്കാ​ൻ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചി​രു​ന്നു. പാ​ലാ, ക​ടു​ത്തു​രു​ത്തി, പി​റ​വം, പെ​രു​മ്പാ​വൂ​ർ, ചാ​ല​ക്കു​ടി എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ തോ​ല്‍​വി​യാ​ണ് പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്കു​ന്ന​ത്.