ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഒരു ഭീകരനെക്കൂടി സുരക്ഷാസേന വധിച്ചു. ഇതോടെ 24 മണിക്കൂറിനിടെ സൈന്യം വധിച്ചത് അഞ്ച് ഭീകരരെയാണ്. കാഷ്മീരിലെ പുൽവാമയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
ബുധനാഴ്ച ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡറെ സുരക്ഷാ സേന വധിച്ചിരുന്നു. ഭീകര സംഘടനയുടെ ഏറ്റവും മുതിർന്ന കമാൻഡർമാരിൽ ഒരാളായ മെഹ്റാസുദ്ദീൻ ഹൽവായ് എന്ന ഉബൈദ് ആണ് കൊല്ലപ്പെട്ടത്.
കാഷ്മീരിൽ ഒരു ഭീകരനെക്കൂടി സുരക്ഷാസേന വധിച്ചു
07:48 AM Jul 08, 2021 | Deepika.com