ട്രൂ​കോ​ള​ർ ഡേ​റ്റ ചോ​ർ​ത്തു​ന്നെ​ന്ന്; കേ​ന്ദ്ര​ത്തി​ന് നോ​ട്ടീ​സ്

06:45 AM Jul 08, 2021 | Deepika.com
മും​ബൈ: മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ ട്രൂ​കോ​ള​ർ രാ​ജ്യ​ത്തെ സ്വ​കാ​ര്യ​താ നി​യ​മ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്നെ​ന്ന ഹ​ർ​ജി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നും മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​രി​നും ബോം​ബെ ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്.

ചീ​ഫ് ജ​സ്റ്റീ​സ് ദി​പാ​ൻ​ക​ർ ദ​ത്ത, ജ​സ്റ്റീ​സ് ജി.​എ​സ്. കു​ൽ​ക്ക​ർ​ണി എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണു ശ​ശാ​ങ്ക് പോ​സ്തു​റെ എ​ന്ന​യാ​ൾ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചു നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

ട്രൂ​കോ​ള​ർ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു മ​റ്റു ചി​ല പ​ങ്കാ​ളി​ക​ൾ​ക്കു ന​ൽ​കു​ക​യും ഉ​ത്ത​ര​വാ​ദി​ത്തം ഉ​പ​യോ​ക്താ​വി​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കു​ക​യും ചെ​യ്യു​ന്നു എ​ന്നാ​ണു ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​രോ​പ​ണം. ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​നു​വാ​ദ​മോ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളോ കൂ​ടാ​തെ ട്രൂ​കോ​ള​ർ യു​പി​ഐ (യൂ​ണി​ഫൈ​ഡ് പേ​മെ​ന്‍റ്സ് ഇ​ന്‍റ​ർ​ഫേ​സ്) സേ​വ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

നി​ര​വ​ധി വാ​യ്പാ​ദാ​താ​ക്ക​ൾ ട്രൂ​കോ​ള​ർ ശേ​ഖ​രി​ക്കു​ന്ന ഡേ​റ്റ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​കാ​നാ​ണു കോ​ട​തി കേ​ന്ദ്ര​ത്തോ​ടും മ​ഹാ​രാ​ഷ്‌​ട്ര​യോ​ടും മ​റ്റ് ക​ക്ഷി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.