ദുബായ്: ദുബായ് ജബൽ അലി തുറമുഖത്ത് വൻ തീപിടിത്തം. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കണ്ടെയനർ കപ്പലിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്നു തീപിടിക്കുകയായിരുന്നു.
അർധരാത്രി 12നായിരുന്നു സംഭവം. സിവിൽ ഡിഫൻസ് സംഘമെത്തി തീയണച്ചു. സംഭവത്തിൽ ആളപായമില്ലെന്നും അധികൃതർ അറിയിച്ചു.
ദുബായ് തുറമുഖത്ത് വൻ തീപിടിത്തം; ആളപായമില്ല
05:53 AM Jul 08, 2021 | Deepika.com