പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ മ​ന്ത്രി​ക്കു ജാ​മ്യം

04:53 AM Jul 08, 2021 | Deepika.com
ചെ​ന്നൈ: ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ത​മി​ഴ്നാ​ട് മു​ൻ മ​ന്ത്രി​യും അ​ണ്ണാ ഡി​എം​കെ നേ​താ​വു​മാ​യ എം. ​മ​ണി​ക​ണ്ഠ​നു ജാ​മ്യം. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യാ​ണ് ഇ​യാ​ൾ​ക്കു നി​ബ​ന്ധ​ന​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ പ​ത്ത​ര​യ്ക്ക് മ​ണി​ക​ണ്ഠ​ൻ സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും പാ​സ്പോ​ർ​ട്ട് സൈ​ദാ​പ്പേ​ട്ടി​ലെ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

മ​ലേ​ഷ്യ​യി​ൽ ജ​നി​ച്ച ഇ​ന്ത്യ​ക്കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണു മു​ൻ മ​ന്ത്രി അ​റ​സ്റ്റി​ലാ​യ​ത്. ബ​ലാ​ത്സം​ഗം, വ​ഞ്ച​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ മ​ണി​ക​ണ്ഠ​നെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്.