ട്വ​ന്‍റി 20 റാ​ങ്കിം​ഗ്: കോ​ഹ്‌​ലി അ​ഞ്ചാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു, രാ​ഹു​ൽ ആ​റാ​മ​ത്

01:24 AM Jul 08, 2021 | Deepika.com
ദു​ബാ​യ്: ഐ​സി​സി പു​രു​ഷ​ന്മാ​രു​ടെ ട്വ​ന്‍റി-20 ബാ​റ്റിം​ഗ് റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി അ​ഞ്ചാം സ്ഥാ​നം നി​ല​നി​ര്‍​ത്തി. 762 പോ​യി​ന്‍റാ​ണ് കോ​ഹ്‌​ലി​ക്ക്. 743 പോ​യി​ന്‍റു​മാ​യി വി​ക്ക​റ്റ്കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ൻ കെ.​എ​ല്‍. രാ​ഹു​ല്‍ ആ​റാം സ്ഥാ​ന​ത്തെ​ത്തി.

ട്വ​ന്‍റി 20 ബാ​റ്റിം​ഗി​ൽ റാ​ങ്കിം​ഗി​ൽ കോ​ഹ്‌​ലി​യും രാ​ഹു​ലും മാ​ത്ര​മാ​ണ് ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ ആ​ദ്യ പ​ത്തി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ. ഡേ​വി​ഡ് മ​ലാ​ന്‍ (888), ആ​രോ​ണ്‍ ഫി​ഞ്ച് (830), ബാ​ബ​ര്‍ അ​സം (828), ഡെ​വോ​ണ്‍ കോ​ണ്‍​വെ (774) എ​ന്നി​വ​രാ​ണ് ആ​ദ്യ നാ​ലു സ്ഥാ​ന​ങ്ങ​ളി​ല്‍.

ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ര്‍​മ​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. അ​സ​മാ​ണ് മു​ന്നി​ൽ. ബൗ​ള​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് ജ​സ്പ്രീ​ത് ബും​റ മാ​ത്ര​മാ​ണ് ആ​ദ്യ പ​ത്തി​ലു​ള്ള​ത്. ആ​റാം സ്ഥാ​ന​ത്താ​ണ് ബും​റ.

ഓ​ള്‍​റൗ​ണ്ട​ര്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ര​വീ​ന്ദ്ര ജ​ഡേ​ജ ഒ​മ്പ​താം സ്ഥാ​നം നി​ല​നി​ര്‍​ത്തി.