തിരുവനന്തപുരം: സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് എം. കൗളിനെ നിയമിച്ചു. ടിക്കാറാം മീണയെ മാറ്റിയാണ് സഞ്ജയ് കൗളിന്റെ നിയമനം. പ്ലാനിംഗ് ആൻഡ് എക്കണമോക്സ് അഫയേഴ്സ് അഡീഷണൽ സെക്രട്ടറിയായി മീണയെ നിയമിച്ചു.
കേരള കേഡർ ഐഎഎസ് ഓഫീസറാണ് കൗൾ. മണിപ്പൂർ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും സ്ഥാനചലനമുണ്ടായി. രാജേഷ് അഗർവാളാണ് പുതിയ മണിപ്പൂർ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ. പ്രശാന്ത് കുമാർ സിംഗിനെയാണ് നീക്കിയത്.
സഞ്ജയ് കൗൾ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
10:53 PM Jul 07, 2021 | Deepika.com