കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് പെ​ൻ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച് ഡ​ൽ​ഹി

09:24 PM Jul 07, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മാ​താ​പി​താ​ക്ക​ൾ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​തി​നെ തു​ട​ർ​ന്നു അ​നാ​ഥ​രായ കുട്ടികൾക്ക് പ്ര​തി​മാ​സം 2,500 രൂ​പ പെ​ൻ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച് ഡ​ൽ​ഹി സ​ർ​ക്കാ​ർ. ഒ​റ്റ​ത്ത​വ​ണ​യാ​യി 50,000 രൂ​പ ന​ൽ​കു​ന്ന​തി​നു പു​റ​മെ​യാ​ണി​തെ​ന്നു മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ അ​റി​യി​ച്ചു.

പി​താ​വും മാ​താ​വും മ​രി​ച്ച് അ​നാ​ഥ​മാ​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് 25 വ​യ​സു തി​ക​യു​ന്ന​തു വ​രെ 2,500 രൂ​പ പ്ര​തി​മാ​സ പെ​ൻ​ഷ​ൻ ന​ൽ​കും. മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് 19 പ​രി​വാ​ർ ആ​ർ​തി​ക സ​ഹാ​യ​ത യോ​ജ​ന എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി ഓ​ണ്‍​ലൈ​നി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് നേ​രി​ട്ട് വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നി​ൽ പെ​ൻ​ഷ​നാ​യി അ​പേ​ക്ഷി​ക്കാം. ഇ​ല്ലാ​ത്ത പ​ക്ഷം സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ വീ​ട്ടി​ലെ​ത്തി അ​പേ​ക്ഷ ന​ൽ​കാ​ൻ സ​ഹാ​യി​ക്കു​ന്നു. ആ​ധാ​റും മൊ​ബൈ​ൽ ന​ന്പ​രും വി​ലാ​സ​വും ഉ​പ​യോ​ഗി​ച്ച് അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ ഒ​രാ​ഴ്ച​യ്ക്ക​കം സ​ർ​ക്കാ​ർ പ്ര​തി​നി​ധി നേ​രി​ട്ടെ​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് സ​ഹാ​യ​ധ​നം ല​ഭ്യ​മാ​ക്കും.