സി​ബി​എ​സ്ഇ 10, 12 ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം 31നു ​മു​ന്പ്

09:14 PM Jul 07, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷാ​ഫ​ലം ഈ ​മാ​സം ത​ന്നെ പു​റ​ത്തി​റ​ക്കും. ഐ​സി​എ​സ്ഇ അ​ട​ക്ക​മു​ള്ള മ​റ്റു പ​രീ​ക്ഷ ബോ​ർ​ഡു​ക​ളോ​ടും 31നു ​മു​ന്പു ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് മൂ​ലം പ​തി​വു​ള്ള പ​രീ​ക്ഷ​ക​ൾ മു​ട​ങ്ങി​യ​തി​നാ​ൽ പ​ക​രം സ്വീ​ക​രി​ച്ച മൂ​ല്യ​നി​ർ​ണ​യ രീ​തി​യി​ലു​ള്ള ഫ​ല​മാ​കും 31നു ​മു​ന്പു പ്ര​സി​ദ്ധീ​ക​രി​ക്കു​ക. ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചാ​ലു​ട​ൻ ഡി​ഗ്രി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​ങ്ങും.

പ​രീ​ക്ഷ ന​ട​ത്താ​തെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പു​റ​ത്തി​റ​ക്കു​ന്ന ഫ​ലം സി​ബി​എ​സ്ഇ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. പ​ത്താം ക്ലാ​സി​ലെ ബെ​സ്റ്റ് ത്രീ ​വി​ഷ​യ​ങ്ങ​ളു​ടെ​യും 11-ാം ക്ലാ​സ് അ​വ​സാ​ന പ​രീ​ക്ഷ​യു​ടെ​യും സ്കൂ​ളു​ക​ളി​ൽ ന​ട​ത്തി​യ12-ാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ​യും മാ​ർ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ഈ ​വ​ർ​ഷം 12-ാം ക്ലാ​സ് ബോ​ർ​ഡ് ഫ​ലം നി​ശ്ച​യി​ക്കു​ക.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക്, സ്കൂ​ളി​ലെ വി​വി​ധ പ​രീ​ക്ഷ​ക​ൾ, ടെ​സ്റ്റു​ക​ൾ എ​ന്നി​വ അ​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​നം വി​ല​യി​രു​ത്തി​യാ​ണ് പ​ത്താം ക്ലാ​സ് ബോ​ർ​ഡ് ഫ​ലം തീ​രു​മാ​നി​ക്കു​ക. പ​ത്താം ക്ലാ​സി​നു ശേ​ഷം സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ലേ​ക്കു മാ​റി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​വ​രു​ടെ പ​ഴ​യ സ്കൂ​ളു​ക​ളോ​ട് മാ​ർ​ക്കു​ക​ൾ സി​ബി​എ​സ്ഇ പോ​ർ​ട്ട​ലി​ൽ അ​പ്‌ലോഡ് ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.