പു​തു​മോ​ഡി​യി​ൽ മോ​ദി; 43 മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

08:17 PM Jul 07, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​ന് പു​തി​യ മു​ഖം. കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി 43 പു​തി​യ മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഡോ​ക്ട​ർ​മാ​ർ മു​ത​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന​വ​ർ മ​ന്ത്രി​മാ​രാ​യി.

‌കോ​ണ്‍​ഗ്ര​സ് വി​ട്ടു ബി​ജെ​പി​യി​ലെ​ത്തി​യ മ​ഹാ​രാ​ഷ്ട്ര​യി​ലെ​യും മ​ധ്യ​പ്ര​ദേ​ശി​ലെ​യും പ്ര​ബ​ല​രാ​യ നാ​രാ​യ​ണ്‍ റാ​ണെ​യ്ക്കും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്കും കാ​ബി​ന​റ്റ് പ​ദ​വി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ചു. മ​ല​യാ​ളി​യാ​യ രാ​ജ്യ​സ​ഭാം​ഗം രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും മ​ന്ത്രി​യാ​യി. സ​ഹ​മ​ന്ത്രി​യാ​യാ​ണ് അ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​ത്തെ മ​ല​യാ​ളി​യാ​യി ബം​ഗ​ളൂ​രു​വി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് ഒ​രു എം​പി​യോ, എം​എ​ൽ​എ​യോ പോ​ലു​മി​ല്ലെ​ങ്കി​ലും വി. ​മു​ര​ളീ​ധ​ര​നു പി​ന്നാ​ലെ എ​ൻ​ജി​നീ​യ​റും 57-കാ​ര​നു​മാ​യ രാ​ജീ​വ് കൂ​ടി കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലെ​ത്തി.

മ​ല​യാ​ള​ത്തി​ൽ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ന്‍റെ​യും അ​ർ​ണാ​ബ് ഗോ​സ്വാ​മി ന​യി​ക്കു​ന്ന റി​പ്പ​ബ്ലി​ക് വാ​ർ​ത്താ ചാ​ന​ലി​ന്‍റെ​യും ക​ന്ന​ട​യി​ലെ സു​വ​ർ​ണ വാ​ർ​ത്താ ചാ​ന​ലി​ന്‍റെ​യും പ്ര​ധാ​ന ഉ​ട​മ​ക​ളി​ലൊ​രാ​ളാ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

പു​തി​യ കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ

1. നാ​രാ​യ​ണ റാ​ണെ
2. സ​ർ​വാ​ന​ന്ദ സോ​നോ​വാ​ൾ
3. ഡോ. ​വീ​രേ​ന്ദ്ര കു​മാ​ർ
4. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ
5. രാം​ച​ന്ദ്ര പ്ര​സാ​ദ് സിം​ഗ്
6. അ​ശ്വി​നി വൈ​ഷ്ണ​വ്
7 പ​ശു​പ​തി കു​മാ​ർ പ​ര​സ്
8 കി​ര​ണ്‍ റി​ജു​ജു
9. രാ​ജ് കു​മാ​ർ സിം​ഗ്
10. ഹ​ർ​ദീ​പ് സിം​ഗ് പു​രി
11. മ​ൻ​സൂ​ഖ് മ​ൻ​ഡ​വ്യ
12. ഭൂ​പേ​ന്ദ്ര യാ​ദ​വ്
13. പ​ർ​ഷോ​ത്തം രൂ​പാ​ല
14. ജി. ​കി​ഷ​ൻ റെ​ഡ്ഡി
15. അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​ർ

പു​തി​യ സ​ഹ​മ​ന്ത്രി​മാ​ർ

16. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ
17. ശോ​ഭ ക​ര​ന്ത്ല​ജെ
18. മീ​നാ​ക്ഷി ലേ​ഖി
19. അ​ന്ന​പൂ​ർ​ണ ദേ​വി
20. പ്ര​തി​മ ഭൗ​മി​ക്
21. ജോ​ണ്‍ ബ​ർ​ല
22. ഡോ. ​എ​ൽ. മു​രു​ക​ൻ
23. എ. ​നാ​രാ​യ​ണ സ്വാ​മി
24. പ​ങ്ക​ജ് ചൗ​ധ​രി
25. അ​നു​പ്രി​യ സിം​ഗ് പ​ട്ടേ​ൽ
26. ഡോ. ​സ​ത്യ​പാ​ൽ സിം​ഗ് ഭാ​ഗെ​ൽ
27. ഭാ​നു പ്ര​താ​പ് സിം​ഗ് വ​ർ​മ
28. ദ​ർ​ശ​ന വി​ക്രം ജ​ർ​ദോ​ഷ്
29. കൗ​ശ​ൽ കി​ഷോ​ർ
30. അ​ജ​യ് ഭ​ട്ട്
31. ബി.​എ​ൽ. വ​ർ​മ
32. അ​ജ​യ് കു​മാ​ർ
33. ചൗ​ഹാ​ൻ ദേ​വു​സി​ൻ​ഹ്
34. ഭ​ഗ​വ​ന്ത് ഖു​ബ
35. ക​പി​ൽ മോ​റേ​ശ്വ​ർ പാ​ട്ടീ​ൽ
36. ഡോ. ​സു​ഭാ​ഷ് സ​ർ​ക്കാ​ർ
37. ഡോ. ​ഭ​ഗ​വ​ത് കി​ഷ​ൻ​റാ​വു ക​രാ​ഡ്
38. ഡോ. ​രാ​ജ്കു​മാ​ർ ര​ഞ്ജ​ൻ സിം​ഗ്
39. ഡോ. ​ഭാ​ര​തി പ്ര​വീ​ണ്‍ പ​വാ​ർ
40. ബി​ഷേ​ശ്വ​ർ തു​ഡു
41. ശാ​ന്ത​നു താ​ക്കൂ​ർ
42. ഡോ. ​മു​ഞ്ജ​പ്പാ​റ മ​ഹേ​ന്ദ്ര​ഭാ​യി
43. നി​ഷി​ത് പ്ര​മാ​ണി​ക്