ന്യൂഡൽഹി: കേന്ദ്രമന്ത്രസഭാ പുനസംഘടനയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് പി. ചിദംബരം. കാര്യങ്ങൾ ശരിയായി നടന്നാൽ ഖ്യാതി മോദിക്ക്. കുഴപ്പിത്തിലായാൽ മന്ത്രിയുടെ തലയിലും വീഴും. മോദി മന്ത്രിസഭയിലെ മന്ത്രിമാർക്കിതൊരു പാഠമാണെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.
ഈ രാജിയിൽനിന്നും മന്ത്രിമാർക്ക് ഒരു പാഠം പഠിക്കാനുണ്ട്. കാര്യങ്ങൾ ശരിയായി നടന്നാൽ ഖ്യാതി മോദിക്കു ലഭിക്കും. കുഴപ്പിത്തിലായാൽ മന്ത്രിയുടെ തലയിൽ വീഴുകയും ചെയ്യും. അനുസരണയ്ക്കും ചോദ്യം ചെയ്യപ്പെടാത്ത വിധേയത്വത്തിനുമുള്ള കൂലിയാണ് രാജിവച്ച മന്ത്രിമാർക്ക് നൽകേണ്ടിവന്നത്- ചിദംബരം ട്വീറ്റ് ചെയ്തു.
മോദി മന്ത്രി സഭയിലെ പ്രധാനികളായിരുന്ന ആരോഗ്യമന്ത്രി ഡോ. ഹർഷവർധനും വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കർക്കും ടെലികോം മന്ത്രി രവിശങ്കർ പ്രസാദിനും സ്ഥാനം നഷ്ടപ്പെട്ടിരുന്നു. കോവിഡ് കൈകാര്യം ചെയ്തതിൽ ഉണ്ടായ വീഴ്ചകളാണ് ഹർഷവർധനെ മാറ്റാനുള്ള കാരണമെന്നാണ് അറിയുന്നത്.
രാജിവച്ചവർക്ക് നൽകേണ്ടിവന്നത് അനുസരണയ്ക്കും വിധേയത്വത്തിനുമുള്ള കൂലി: പി. ചിദംബരം
07:28 PM Jul 07, 2021 | Deepika.com