ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടനയ്ക്കു മുന്നോടിയായി വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറും ടെലികോം മന്ത്രി രവിശങ്കർ പ്രസാദും രാജിവച്ചു. മോദി സർക്കാരിന്റെ വക്താവായിരുന്ന പ്രകാശ് ജാവദേക്കറുടെ രാജി അപ്രതീക്ഷിതമായി.
ഇവരുൾപ്പെടെ 12 മന്ത്രിമാരെയാണ് ഒഴിവാക്കിയത്. ആരോഗ്യമന്ത്രി ഡോ. ഹർഷവർധനും രാജിവച്ചവരിൽ ഉൾപ്പെടുന്നു. കോവിഡ് കൈകാര്യം ചെയ്തതിൽ വലിയ വിമർശനം നേരിടേണ്ടിവന്നതാണ് ഹർഷവർധന്റെ കസേര തെറിക്കാൻ ഇടയാക്കിയതെന്നാണ് അറിയുന്നത്.
കേന്ദ്രമന്ത്രിസഭയിൽ നിന്നു രാജിവച്ചവർ
1. രവിശങ്കർ പ്രസാദ്
2. പ്രകാശ് ജാവ്ഡേക്കർ
3. രമേശ് പൊക്രിയാൽ നിഷാങ്ക്
4. ഡോ. ഹർഷ വർധൻ
5. തവർചന്ദ് ഗെലോട്ട്
6. ഡി.വി. സദാനന്ദ ഗൗഡ
7. സന്തോഷ് കുമാർ ഗാങ്വർ
8. ബാബുൾ സുപ്രിയോ
9. ധോത്രെ സഞ്ജയ് ഷമാരോ
10. രത്തൻലാൽ കടാരിയ
11. പ്രതാപ് ചന്ദ്ര സാരംഗി
12. ദേവശ്രീ ചൗധുരി
കേന്ദ്രമന്ത്രിസഭാ പുനസംഘടന: പ്രകാശ് ജാവദേക്കറും രവിശങ്കർ പ്രസാദും രാജിവച്ചു
08:27 PM Jul 07, 2021 | Deepika.com