തിരുവനന്തപുരം: വിവാദ മരം മുറി ഉത്തരവ് നിയമവിരുദ്ധമെന്ന് ഫയലില്‍ എഴുതിയ അഡീഷണൽ സെക്രട്ടറി ഗിരിജാകുമാരിയെ സ്ഥലം മാറ്റി. ഗിരിജാകുമാരിയെ റവന്യൂ വകുപ്പിൽ നിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് മാറ്റിയത്.
മരംമുറി ഉത്തരവ് നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അതുകൊണ്ട് ഉത്തരവ് ഇറക്കരുതെന്നും കാര്യകാരണസഹിതം വിശദമായ നോട്ട് ഗിരിജകുമാരി ഫയലിൽ കുറിച്ചിരുന്നു. മരംമുറിയുമായി ബന്ധപ്പെട്ട ഫയൽ വിവരാവകാശ നിയമപ്രകാരമാണ് പുറത്തുവന്നത്.
മരംമുറി ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം
02:24 PM Jul 07, 2021 | Deepika.com