ക​ണ്ണൂ​രി​ൽ വാ​ഹ​നാ​പ​ക​ടം: ര​ണ്ടു അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

02:31 PM Jul 07, 2021 | Deepika.com
ക​ണ്ണൂ​ർ: ച​ക്ക​ര​ക്ക​ൽ വാ​രം ച​തു​ര​ക്കി​ണ​റി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. രാ​ജ​സ്ഥാ​ൻ ഡോ​ൽ​പൂ​ർ സ്വ​ദേ​ശി​ക​ളാ​യ മോ​നു (21), ബ​ബ്‌ലു (23) എ​ന്നി​വ​രാ​ണ്‌ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ രാ​ത്രി 11.30 ഓ​ടെ ച​തു​ര​ക്കി​ണ​ർ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ടൈ​ൽ ഫി​റ്റിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​രു​വ​രും ക​ണ്ണൂ​രി​ലെ ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ സ്ഥ​ല​മാ​യ അ​ഞ്ച​ര​ക്ക​ണ്ടി കാ​വി​ൽ മൂ​ല ഓ​ട​പീ​ടി​ക​യി​ലെ വാ​ട​ക വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. ഇ​രു​വ​രും സ​ഞ്ച​രി​ച്ച ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ബ​ബ്ലു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​യാ​രം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ മോ​നു​വും ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ മ​രി​ച്ചു. ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.