കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,465 രൂപയും പവന് 35,720 രൂപയുമായി.
കഴിഞ്ഞ ഏതാനും വ്യാപാര ദിനങ്ങളിലായി സ്വര്‍ണ വില വര്‍ധിക്കുന്ന കാഴ്ചയാണു കാണാന്‍ സാധിക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ജൂലൈ മാസത്തിൽ മാത്രം പവന് 720 രൂപയുടെ വർധനവുണ്ടായിട്ടുണ്ട്.
സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു
02:45 PM Jul 07, 2021 | Deepika.com