ച​ല​ച്ചി​ത്ര​മേ​ള തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

12:50 PM Jul 07, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ക​ഴി​ഞ്ഞ ത​വ​ണ കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നാ​ല് മേ​ഖ​ല​ക​ളാ​യി​ട്ടാ​ണ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഈ ​വ​ർ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ മേ​ള ന​ട​ത്ത​ണം എ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ താ​ത്പ​ര്യ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തു പോ​ലെ മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് ച​ല​ച്ചി​ത്ര​മേ​ള ന​ട​ത്തു​ന്ന​തും പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ല​യാ​ള​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ഒ​ടി​ടി പ്ലാ​റ്റ്ഫോം കൊ​ണ്ട് വ​രു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലു​ണ്ട്. സി​നി​മ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ പ്ര​ത്യേ​ക പാ​ക്കേ​ജ് ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.