കൊല്ലം: കൊല്ലത്ത് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂരമർദനം. കൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മര്‍ദനമേറ്റത്. പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ യുവാവ് സിദ്ദിഖ് തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദിച്ചത്.
വെളളിയാഴ്ച രാത്രിയിലാണ് കൈക്കും കാലിനും സ്വാധീനമില്ലാത്ത സിദ്ദിഖിനെ മർദിച്ചത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവ് തന്നെ ഏഴ് തവണ മർദ്ദിച്ചെന്ന് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.
പെട്രോൾ അടിച്ചപ്പോൾ ബഹുമാനിച്ചില്ലെന്ന്; ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂരമർദനം
03:43 PM Jul 06, 2021 | Deepika.com