തിരുവനന്തപുരം: കെ.എം. മാണി അഴിമതിക്കാരനാണെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയിൽ നടത്തിയ പരാമർശത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കയർത്ത് മന്ത്രി റോഷി അഗസ്റ്റിൻ.
മാണിയെക്കുറിച്ച് കേരളത്തിലെ പൊതു സമൂഹത്തിന് ബോധ്യമുണ്ട്. അതിനെക്കുറിച്ച് ആരും വിശദീകരിക്കേണ്ട കാര്യമില്ല. സുപ്രീം കോടതിയിൽ അഭിഭാഷകൻ പറഞ്ഞെങ്കിൽ ആ രേഖയൊന്നു കാണിക്കാമോയെന്നും റോഷി മാധ്യമങ്ങളോട് ചോദിച്ചു.
"നിങ്ങൾ ആ രേഖയൊന്നു കാണിക്ക്..' മാധ്യമങ്ങളോട് റോഷി അഗസ്റ്റിൻ
03:12 PM Jul 06, 2021 | Deepika.com