കൊച്ചി: സ്വർണ വില ഇന്നും കൂടി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്. ജൂലൈ മാസത്തിൽ ഇത് മൂന്നാം തവണയാണ് ആഭ്യന്തര വിപണിയിൽ വില വർധിക്കുന്നത്.
പവന് 35,520 രൂപയിലും ഗ്രാമിന് 4,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിൽ മാത്രം 520 രൂപയാണ് പവന് വർധിച്ചത്.
സ്വർണ വില വീണ്ടും കൂടി
12:06 PM Jul 06, 2021 | Deepika.com