മെക്സിക്കോ സിറ്റി: തെക്കൻ മെക്സിക്കൻ നഗരമായ ക്യുർനവാക്കയിലെ ഫ്ലോറസ് മാഗോൺ കായിക സമുച്ചയത്തിൽ നടന്ന വെടിവയ്പിൽ നാല് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി നടന്ന ഫുട്ബോൾ മത്സരത്തിനിടെ അജ്ഞാതരായ ഒരു സംഘമാളുകളാണ് വെടിയുതിർത്തത്.
സംഭവത്തിന് ശേഷം ഇവർ കാറിലും രണ്ടും ബൈക്കുകളിലുമായി സ്ഥലത്തുനിന്നും രക്ഷപെട്ടു. സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന പ്രദേശം ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രമാണ്.
മെക്സിക്കോയിൽ ഫുട്ബോൾ മത്സരത്തിനിടെ വെടിവയ്പ്പ്; നാല് മരണം
04:33 AM Jul 06, 2021 | Deepika.com