മും​ബൈ​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; ഇ​റാ​നി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന 2,000 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

12:33 AM Jul 06, 2021 | Deepika.com
മും​ബൈ: ഇ​റാ​നി​ല്‍ നി​ന്നും ക​ട​ല്‍ മാ​ര്‍​ഗം മും​ബൈ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന വ​ന്‍ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി. അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ ഏ​ക​ദേ​ശം 2,000 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 283 കി​ലോ ഗ്രാം ​ഹെ​റോ​യി​നാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. രാ​ജ്യ​ത്ത് അ​ടു​ത്തി​ടെ ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യാ​ണി​ത്.

ന​വി മും​ബൈ​യി​ലെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു തു​റ​മു​ഖ​ത്തു നി​ന്നും റോ​ഡ് മാ​ര്‍​ഗം മും​ബൈ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

ടാ​ല്‍​ക്കം സ്റ്റോ​ണു​ക​ളു​മാ​യി വ​ന്ന ര​ണ്ട് ക​ണ്ടെ​യ്‌​ന​റു​ക​ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഹെ​റോ​യി​ന്‍. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​ബി​ലെ ട​ര​ന്‍ ടാ​ന്‍ സ്വ​ദേ​ശി പ്ര​ഭ്ജി​ത്ത് സിം​ഗി​നെ പി​ടി​കൂ​ടി. ര​ണ്ടു പേ​രെ മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നും പി​ടി​കൂ​ടി.

ക​ഴി​ഞ്ഞ​യാ​ഴ്ച 126 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഹെ​റോ​യി​നു​മാ​യി ര​ണ്ട് സൗ​ത്ത് ആ​ഫ്രി​ക്ക​ന്‍ പൗ​ര​ന്മാ​രെ ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത് 600 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നാ​ണ്.