തിരുവനന്തപുരം: തിരുവനന്തപുരത്ത് പന്ത്രണ്ടുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുടുപാറവിളയിൽ ആദിത്യനെയാണ് വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഇളയ സഹോദരനുമായുണ്ടായ തർക്കത്തെ തുടർന്ന് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്ത് പന്ത്രണ്ടുകാരൻ ജീവനൊടുക്കിയ നിലയിൽ
12:18 AM Jul 06, 2021 | Deepika.com