വി​സ്മ​യ കേ​സ്: കി​ര​ണി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

09:59 PM Jul 05, 2021 | Deepika.com
കൊ​ല്ലം: വി​സ്മ​യ കേ​സി​ല്‍ പ്ര​തി​യും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി​രു​ന്ന കി​ര​ണ്‍ കു​മാ​റി​ന് ജാ​മ്യ​മി​ല്ല. കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ചാ​ല്‍ സ്വാ​ധീ​ന​മു​ള്ള പ്ര​തി തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗം വാ​ദം അം​ഗീ​ക​രി​ച്ച കോ​ട​തി കി​ര​ണി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി.

ശാ​സ്താം​കോ​ട്ട ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് കി​ര​ണി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ഇ​തോ​ടെ പ്ര​തി ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ത​ന്നെ തു​ട​രും.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ഡ്വ. ബി.​എ. ആ​ളൂ​ര്‍ മു​ഖേ​ന കി​ര​ണ്‍​കു​മാ​ര്‍ ശാ​സ്താം​കോ​ട്ട കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്.