കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ ചൊ​വ്വാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യും: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

07:28 PM Jul 05, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജൂ​ൺ മാ​സ​ത്തെ പെ​ൻ​ഷ​ൻ ചൊ​വ്വാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. കെ​എ​സ്ആ​ർ​ടി​സി​ക്ക് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള തു​ക ന​ൽ​കി വ​ന്നി​രു​ന്ന പ്രൈ​മ​റി അ​ഗ്രി​ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​മാ​യു​ള്ള ക​രാ​ർ മേ​യ് മാ​സ​ത്തി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.

അ​ത് ഒ​രു മാ​സ​ത്തേ​ക്ക് പു​തു​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണാ​പ​ത്രം കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി, സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് എം​ഡി, ധ​ന​കാ​ര്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ തി​ങ്ക​ളാ​ഴ്ച ഒ​പ്പു വെ​ച്ചു. ഇ​തോ​ടെ പ്രൈ​മ​റി അ​ഗ്രി​ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി വ​ഴി 65.84 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

2018 മു​ത​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ത്തി​യ ഇ​ന​ത്തി​ൽ പ്രൈ​മ​റി അ​ഗ്രി​ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​ക​ൾ​ക്ക് ഇ​ത് വ​രെ 2,432 കോ​ടി രൂ​പ സ​ർ​ക്കാ​രി​ൽ നി​ന്ന് തി​രി​ച്ചു ന​ൽ​കി​യ​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.