സ്പിരിറ്റ് മോഷണം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

05:27 PM Jul 05, 2021 | Deepika.com
തി​​​രു​​​വ​​​ല്ല: ട്രാ​​​വ​​​ന്‍കൂ​​​ര്‍ ഷു​​​ഗേ​​​ഴ്‌​​​സ് ആ​​​ന്‍ഡ് കെ​​​മി​​​ക്ക​​​ല്‍സി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച സ്പി​​​രി​​​റ്റി​​​ല്‍ തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യ കേസിൽ പ്രതികളായ നന്ദകുമാറിന്‍റെയും അരുണ്‍കുമാറിന്‍റെയും ജാമ്യാപേക്ഷ തള്ളി.

ക​​​ന്പ​​​നി ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര​​​ട​​​ക്കം മൂ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​രും ലോ​​​റി ഡ്രൈ​​​വ​​​ര്‍മാ​​​രും അ​​​ക്കൗണ്ടന്‍റും ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു പ്ര​​​തി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ മൂ​​​ന്നു​​​പേ​​​ര്‍ അ​​​റ​​​സ്റ്റി​​​ലാ​​​യി. ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​ളി​​​വി​​​ലാ​​​ണ്.

സ്പി​​​രി​​​റ്റെ​​​ത്തി​​​ക്കാ​​​ന്‍ ക​​​രാ​​​റെ​​​ടു​​​ത്ത​​​യാ​​​ള്‍, ടാ​​​ങ്ക​​​ര്‍ ലോ​​​റി ഉ​​​ട​​​മ എ​​​ന്നി​​​വ​​​രെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ചോ​​​ദ്യംചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണ്. എ​​​ക്‌​​​സൈ​​​സി​​​ലെ ഏ​​​തെ​​​ല്ലാം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്ക് തി​​​രി​​​മ​​​റി​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്.