കൊല്ലം: ഫോണിൽ വിളിച്ച പത്താം ക്ലാസ് വിദ്യാർഥിക്കെതിരേ പരാതി നൽകില്ലെന്ന് എം.മുകേഷ് എംഎൽഎ. കുട്ടിയുടെ വിശദീകരണം വന്നതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് മാറ്റിയത്. സിപിഎം അനുഭാവി കുടുംബത്തിലെ അംഗമായ കുട്ടി സഹായം പ്രതീക്ഷിച്ചാണ് മുകേഷിനെ വിളിച്ചതെന്ന് വ്യക്തമാക്കിയതോടെയാണ് എംഎൽഎ അയഞ്ഞത്.
അതേസമയം നവമാധ്യമങ്ങളിൽ തനിക്കെതിരേ പ്രചരണം നടത്തുന്നവർക്കെതിരേ പരാതി നൽകാനാണ് എംഎൽഎയുടെ തീരുമാനം. കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകുന്നത്.
ഒറ്റപ്പാലത്തു നിന്നും പത്താം ക്ലാസ് വിദ്യാർഥി ഫോണിൽ വിളിച്ചപ്പോൾ മുകേഷ് ദേഷ്യത്തോടെ സംസാരിച്ചത് വിവാദമായിരുന്നു. പിന്നാലെ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നവരാണ് കുട്ടിയെ ഉപയോഗിച്ച് ഫോണ് ചെയ്യപ്പിച്ചതെന്നും അദ്ദേഹം വാദിച്ചിരുന്നു.
കുട്ടിക്കെതിരേ പരാതി നൽകില്ലെന്ന് മുകേഷ്
02:17 PM Jul 05, 2021 | Deepika.com