കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രെ പ​ട്ടി​ക​യി​ല്‍ നി​ന്നു ഒ​ഴി​വാ​ക്ക​രു​തെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

12:05 PM Jul 05, 2021 | Deepika.com
മ​ല​പ്പു​റം: സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് ആ​യി​ര​ത്തി​ല​ധി​കം കോ​വി​ഡ് ബാ​ധി​ത​രെ മ​ര​ണ​പ്പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​തു അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി. കേ​ര​ള​ത്തി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കു​റ​വാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മം. കോ​വി​ഡ് മ​ര​ണം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് കൃ​ത്യ​മാ​യ സം​വി​ധാ​ന​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​രോ ദി​വ​സ​വും പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ള്‍ മ​റ്റേ​തെ​ങ്കി​ലും ദി​വ​സ​ത്തേ​താ​ണോ​യെ​ന്നു പോ​ലും അ​റി​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്ന ക​ണ​ക്കു​ക​ള്‍ പോ​ലും തെ​റ്റാ​യി​രു​ന്നോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. വി​ദേ​ശ​ത്ത് മ​രി​ച്ച മ​ല​യാ​ളി​ക​ളെ​യും കോ​വി​ഡ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.