അ​ടി വാ​ങ്ങും; മു​കേ​ഷി​നെ​തി​രേ ചൂ​ര​ൽ പ്ര​തി​ഷേ​ധവുമായി കെഎസ്‌യു

11:27 AM Jul 05, 2021 | Deepika.com
കൊ​ല്ലം: ഫോ​ണി​ൽ വി​ളി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ച സം​ഭ​വ​ത്തി​ൽ കൊ​ല്ലം എം​എ​ൽ​എ എം.​മു​കേ​ഷി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി കെഎസ്‌യു ​രം​ഗ​ത്ത്. എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ ചൂ​ര​ലു​മാ​യി പ്ര​ക​ട​നം ന​ട​ത്തി.

പെ​രു​മാ​റ്റം തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും കെഎസ്‌യു ​മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് സ​ന്നാ​ഹം ഓ​ഫീ​സി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഒ​റ്റ​പ്പാ​ല​ത്തു നി​ന്നും വി​ളി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യോ​ട് മു​കേ​ഷ് പ​രു​ഷ​മാ​യി സം​സാ​രി​ച്ച​ത്. ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ മു​കേ​ഷി​നെ​തി​രേ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു.