തിരുവനന്തപുരം: കോവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാൻ കേന്ദ്ര സംഘം കേരളത്തിലെത്തി. ഡോ. റീജി ജെയിൻ, ഡോ.വിനോദ് കുമാർ എന്നിവരടങ്ങിയ സംഘമാണ് തലസ്ഥാനത്ത് രാവിലെ എത്തിയത്. ഇവർ ജനറൽ ആശുപത്രിയിൽ സന്ദർശനം നടത്തി ഡോക്ടർമാരുമായി സംസാരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലും സന്ദർശനം നടത്തുന്ന സംഘം ജില്ലാ കള്കറുമായും കൂടിക്കാഴ്ച നടത്തും.
കോവിഡ് വ്യാപനം തടയാൻ കേരളം സ്വീകരിക്കുന്ന നടപടികളും ചികിത്സകൾ സംബന്ധിച്ച വിവരങ്ങളുമൊക്കെ മനസിലാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. വ്യാപനം കൂടി നിൽക്കുന്ന ജില്ലകളിലും സംഘം എത്തിയേക്കും.
രാജ്യത്ത് തന്നെ കോവിഡ് രോഗികളിൽ കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഈ സാഹചര്യത്തിലാണ് വിദഗ്ധ സംഘത്തെ കേന്ദ്ര സർക്കാർ സംസ്ഥാനത്തേക്ക് അയച്ചിരിക്കുന്നത്. സന്ദർശത്തിന് ശേഷം സംഘം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറും.
കോവിഡ്: കേന്ദ്ര സംഘം കേരളത്തിൽ
10:30 AM Jul 05, 2021 | Deepika.com