നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ടരു​മോ; കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം ഇ​ന്ന്

09:57 AM Jul 05, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മോ എ​ന്ന് ഇ​ന്ന​റി​യാം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക. ശനിയാഴ്ച ന​ട​ക്കേ​ണ്ട യോ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ തി​ര​ക്കു​ക​ളെ തു​ട​ർ​ന്ന് ഇ​ന്ന​ത്തേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് (ടി​പി​ആ​ർ) കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നേ​രി​യ ഇ​ള​വു​ക​ളോ​ടെ നി​ല​വി​ലു​ള്ള രീ​തി​യി​ൽ ഒ​രാ​ഴ്ച കൂ​ടി ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം തു​ട​രാ​നാ​ണു സാ​ധ്യ​ത. നി​ല​വി​ൽ തു​ട​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ടു​ത്ത ബു​ധ​നാ​ഴ്ച വ​രെ​യാ​ണ്.

ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജീ​വി​ത മാ​ർ​ഗ​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഒ​ട്ടേ​റെ നി​വേ​ദ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന് മു​ന്നി​ലു​ണ്ട്. ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വാ​ദി​ക്കു​ന്ന​വ​രും കൂ​ടി വ​രി​ക​യാ​ണ്. എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യാ​തെ നി​ൽ​ക്കു​ന്ന​താ​ണ് സ​ർ​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്.