രാ​ജ​സ്ഥാ​നി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു; ആ​റു പേ​ർ മ​രി​ച്ചു

09:23 AM Jul 05, 2021 | Deepika.com
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ദം​ഗി​യ​വാ​സ് റോ​ഡി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ജോ​ധ്പൂ​ർ ഡി​സി​പി (ഈ​സ്റ്റ്) ഭു​വ​ൻ ഭൂ​ഷ​ൺ യാ​ദ​വ് പ​റ​ഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.