വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന സം​ഭ​വം; കൗ​മാ​ര​ക്കാ​ർ അ​റ​സ്റ്റി​ൽ

03:40 AM Jul 05, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​ണ്‍(19), സു​ര്‍​ജീ​ത്(19), ഷു​ഹൈ​ബ്(18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചി​ത്ത​ര​ഞ്ജ​ന്‍ പാ​ര്‍​ക്ക് മേ​ഖ​ല​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. 67കാ​രി​യാ​യ വ​യോ​ധി​ക​യു​ടെ പേ​ഴ്‌​സാ​ണ് ഇ​വ​രു​ടെ വീ​ടി​ന് മു​ന്നി​ല്‍ വ​ച്ച് മൂ​വ​ര്‍ സം​ഘം ബ​ലം​പ്ര​യോ​ഗി​ച്ച് ത​ട്ടി​യെ​ടു​ത്ത​ത്.

തു​ട​ര്‍​ന്ന് ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പിന്നീട് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ മോ​ഷ്ടി​ച്ച പ​ഴ്‌​സി​ലു​ണ്ടാ​യി​രു​ന്ന പ​ണം, മൊ​ബൈ​ല്‍ ഫോ​ണ്‍, ഐ​ഡി കാ​ര്‍​ഡ് എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ സ​മ​യം ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും പോ​ലീ​സ് പിടികൂടി.