കൊല്ലം: മൊബൈല്‍ ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയെ ശകാരിച്ച കൊല്ലം എംഎല്‍എ മുകേഷിനെ വിമര്‍ശിച്ച് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുണ്‍ ബാബു. ചലച്ചിത്ര താരം മാത്രമല്ല മുകേഷെന്നും ഒരു ഇടതുപക്ഷ എംഎല്‍എ കൂടിയാണെന്നും അത് മറക്കരുതെന്നും അരുണ്‍ ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ബോധപൂർവം തന്നെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് സംഭവത്തിൽ മുകേഷ് നൽകുന്ന വിശദീകരണം. പിന്നിലാരെന്ന് ഊഹിക്കാനാകുമെന്നും പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര താരം മാത്രമല്ല, ഇടതുപക്ഷ എംഎൽഎ കൂടിയാണ്: മുകേഷിനെതിരെ എഐഎസ്എഫ്
12:30 AM Jul 05, 2021 | Deepika.com