തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ശതമാനമാണ്. ഇന്ന് 76 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,716 ആയി.
11,263 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 698 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
നിലവിൽ 1,04,039 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 11,551 പേര് രോഗമുക്തരായി. 28,55,460 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, കാസര്‍ഗോഡ് 10, തൃശൂര്‍ 7, എറണാകുളം 6, കൊല്ലം, പാലക്കാട് 5 വീതം, തിരുവനന്തപുരം, കോട്ടയം 3 വീതം, പത്തനംതിട്ട, ഇടുക്കി, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗ ബാധ സ്ഥിരീകരിച്ചവർ ജില്ലതിരിച്ച്
മലപ്പുറം-1541, കോഴിക്കോട്-1358, തൃശൂര്‍-1240, പാലക്കാട്-1183, കൊല്ലം-1112, എറണാകുളം-1105, തിരുവനന്തപുരം-1099, കണ്ണൂര്‍-782, ആലപ്പുഴ-683, കാസര്‍ഗോഡ്-593, കോട്ടയം-568, പത്തനംതിട്ട-299, വയനാട്-276, ഇടുക്കി-261.
സമ്പർക്ക രോഗികൾ ജില്ലതിരിച്ച്
മലപ്പുറം-1470, കോഴിക്കോട്-1334, തൃശൂര്‍-1230, പാലക്കാട്-748, കൊല്ലം-1103, എറണാകുളം-1092, തിരുവനന്തപുരം-995, കണ്ണൂര്‍-693, ആലപ്പുഴ-668, കാസര്‍ഗോഡ്-579, കോട്ടയം-539, പത്തനംതിട്ട-291, വയനാട്-269, ഇടുക്കി-252.
ഇന്ന് 12,100 പേര്‍ക്ക് കോവിഡ്; ടിപിആർ 10.25
06:09 PM Jul 04, 2021 | Deepika.com