ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഇ​ന്ത്യ​യു​ടെ വി​ക​ല​ഭൂ​പ​ടം പ്ര​സി​ദ്ധീ​ക​രി​ച്ചു; ട്വീ​റ്റ് കു​ത്തി​പ്പൊ​ക്കി വി​വാ​ദം

06:10 PM Jul 04, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​യി നി​ശ്ച​യി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ പു​ഷ്‌​ക​ര്‍ സിം​ഗ് ധാ​മി വി​വാ​ദ​ത്തി​ല്‍. ആ​റ് വ​ര്‍​ഷം മു​ന്‍​പ് ട്വീ​റ്റ് ചെ​യ്ത ഇ​ന്ത്യ​യു​ടെ ഭൂ​പ​ട​മാ​ണ് പു​തി​യ വി​വാ​ദ​ത്തി​ന് വ​ഴി​തു​റ​ന്ന​ത്. 'അ​ഖ​ണ്ഡ​ഭാ​ര​തം' എ​ന്ന പേ​രി​ല്‍ ഇ​ന്ന​ത്തെ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യു​ള്ള മാ​പ്പാ​ണ് പു​ഷ്‌​ക​ര്‍ 2015ല്‍ ​ട്വീ​റ്റ് ചെ​യ്ത​ത്.

പു​ഷ്‌​ക​ര്‍ സിം​ഗ് ധാ​മി ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ ട്വി​റ്റ​ര്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ ധാ​മി​യു​ടെ പ​ഴ​യ ട്വീ​റ്റ് കു​ത്തി​പ്പൊ​ക്കു​ക്ക​യാ​യി​രു​ന്നു. നി​ര​വ​ധി പേ​ര്‍ ധാ​മി​യു​ടെ ട്വീ​റ്റി​ന്റെ സ്‌​ക്രീ​ന്‍​ഷോ​ട്ടു​ക​ല്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ചു. ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യ ല​ഡാ​ക്കി​ന്റേ​തു​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യു​ള്ള മാ​പ്പാ​ണ് ധാ​മി പ​ങ്കു​വെ​ച്ച​തെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​ന്ത്യ​യു​ടെ വി​ക​ല ഭൂ​പ​ടം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് അ​ടു​ത്തി​ടെ ട്വി​റ്റ​റി​നെ​തി​രെ ര​ണ്ട് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍, ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം തെ​റ്റാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.